Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pariyarat

പ​രി​യാ​ര​ത്ത് 80 ല​ക്ഷ​ത്തി​ന്‍റെ കു​ഴ​ൽ​പ്പ​ണം പി​ടി​കൂ​ടി; മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: പ​രി​യാ​ര​ത്ത് 80 ല​ക്ഷ​ത്തി​ന്‍റെ കു​ഴ​ൽ​പ്പ​ണം പി​ടി​കൂ​ടി. പു​ത്ത​ൻ കാ​റി​ൽ ര​ഹ​സ്യ അ​റ​യു​ണ്ടാ​ക്കി ക​ട​ത്താ​ൻ ശ്ര​മി​ച്ച കു​ഴ​ൽ​പ്പ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​വ​ത്തി​ൽ മൂ​ന്നു പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. പു​ഷ്പ​ഗി​രി ന​ഹ​ലാ​സി​ൽ നാ​സി​ഫ് (22), അ​മ്മം​കു​ളം ഷം​നാ​സി​ൽ മു​ഹ​മ്മ​ദ് ഷാ​ഫി (30), ചാ​ലോ​ടെ തേ​ര​ള​ഞ്ഞി പ്ര​വീ​ൽ (38) എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് പ​രി​യാ​രം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ദേ​ശീ​യ​പാ​ത​യി​ൽ പി​ലാ​ത്ത​റ​യി​ലെ വ​നി​താ ഹോ​ട്ട​ലി​നു സ​മീ​പം കാ​ർ യാ​ത്ര​ക്കാ​ർ ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി. സം​ഘ​ർ​ഷ​ത്തി​ൽ ഇ​വ​ർ സ​ഞ്ച​രി​ച്ച ആ​ഡം​ബ​ര കാ​റി​ന്‍റെ ചി​ല്ല് ത​ക​ർ​ന്നു. തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് കാ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി. പി​ന്നീ​ട് വ​ർ​ക്ക്ഷോ​പ്പു​കാ​ര​നെ കൊ​ണ്ടു​വ​ന്ന് കാ​ർ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഹാ​ൻ​ഡ് ബ്രേ​ക്കി​ന്‍റെ അ​ടു​ത്താ​യി ര​ഹ​സ്യ അ​റ ക​ണ്ടെ​ത്തി​യ​ത്.

ഈ ​അ​റ​യ്ക്കു​ള്ളി​ൽ 100, 200, 500 രൂ​പ നോ​ട്ടു​ക​ളു​ടെ കെ​ട്ടു​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. 80 ല​ക്ഷം രൂ​പ​യു​ടെ നോ​ട്ടു​ക​ളു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം. പി​ന്നീ​ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കു​ഴ​ൽ​പ്പ​ണ​മാ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്. പ​ണം പ​യ്യ​ന്നൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Latest News

Corehub Up